Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരള-സൗരാഷ്ട്ര മത്സരം സമനിലയിൽ. സൗരാഷ്ട്ര ഉയർത്തിയ 330 റൺസ് പിന്തുടർന്ന കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനെ സാധിച്ചുള്ളു. മത്സരം സമനിലയില് അവസാനിച്ചെങ്കിലും ഫസ്റ്റ് ഇന്നിംഗ്സ് ലീഡിന്റെ പിന്ബലത്തില് കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു.
മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 160 റൺസെടുത്ത് പുറത്തായ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 402 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 233 റൺസാണ് കേരളം എടുത്തത്.
അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര എട്ടോവര് മാത്രമാണ് ബാറ്റ് ചെയ്തത്. അർധസെഞ്ചുറി പിന്നിട്ട പ്രേരക് മങ്കാദിനെ (52) എം.ഡി. നിധീഷ് ബൗള്ഡാക്കിയതോടെ ആറിന് 366 റൺസെന്ന നിലയിലായി.
പിന്നാലെ ധര്മേന്ദ്ര ജഡേജയെ(10) എന്.പി. ബേസില് പുറത്താക്കി. സ്കോർ 378 റൺസിൽ നില്ക്കെ അന്ഷ് ഗോസായിയെ കൂടി പുറത്താക്കിയ എം.ഡി. നിധീഷ് മത്സരത്തില് 10 വിക്കറ്റ് നേട്ടം തികച്ചു. 11 റണ്സെടുത്ത നായകന് ജയദേവ് ഉനദ്ഘട്ടും 12 റണ്സുമായി യുവരാജ് സിംഗ് ഡോഡിയയും പുറത്താകാതെ നിന്നു. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റെടുത്തപ്പോള് എന്.പി. ബേസില് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് വേണ്ടി വരുൺ നയനാർ 66 റൺസെടുത്തു. അഹമ്മദ് ഇമ്രാൻ 42 റൺസും സ്കോർ ചെയ്തു. ഇരുവരും പുറത്താകാതെ നിന്നു. അഞ്ച് റണ്സെടുത്ത രോഹന് കുന്നുമ്മലിന്റെയും 16 റൺസെടുത്ത സച്ചിൻ ബേബിയുടെയും 19 റൺസെടുത്ത അഭിഷേക് പി. നായരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അഞ്ച് റണ്സെടുത്ത ഓപ്പണർ ആകര്ഷ് പരിക്കേറ്റ് മടങ്ങി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് 330 റണ്സ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തില് 402 റണ്സെടുത്തു നില്ക്കെ സൗരാഷ്ട്ര ഇന്നിംഗ്സ് ഡിക്ലയര് ചെയ്യുകയായിരുന്നു.
അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര എട്ടോവര് മാത്രമാണ് ബാറ്റ് ചെയ്തത്. അർധസെഞ്ചുറി പിന്നിട്ട പ്രേരക് മങ്കാദിനെ (52) എം.ഡി. നിധീഷ് ബൗള്ഡാക്കിയതോടെ ആറിന് 366 റൺസെന്ന നിലയിലായി.
പിന്നാലെ ധര്മേന്ദ്ര ജഡേജയെ(10) എന്.പി. ബേസില് പുറത്താക്കി. സ്കോർ 378 റൺസിൽ നില്ക്കെ അന്ഷ് ഗോസായിയെ കൂടി പുറത്താക്കിയ എം.ഡി. നിധീഷ് മത്സരത്തില് 10 വിക്കറ്റ് നേട്ടം തികച്ചു. 11 റണ്സെടുത്ത നായകന് ജയദേവ് ഉനദ്ഘട്ടും 12 റണ്സുമായി യുവരാജ് സിംഗ് ഡോഡിയയും പുറത്താകാതെ നിന്നു. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റെടുത്തപ്പോള് എന്.പി. ബേസില് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവില് വിവരം ലഭിക്കുമ്പോള് ഒരു വിക്കറ്റ് നഷ്ടത്തില് 18 റണ്സെന്ന നിലയിലാണ്. നാലു റൺസ് വീതമായി സച്ചിന് ബേബിയും വരുൺ നായനാരുമാണ് ക്രീസില്. അഞ്ച് റണ്സെടുത്ത രോഹന് കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. അതേസമയം അഞ്ച് റണ്സെടുത്ത ഓപ്പണർ ആകര്ഷ് പരിക്കേറ്റ് മടങ്ങി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ലീഡ് ഉയർത്തി സൗരാഷ്ട്ര. മൂന്നാംദിനം കളിനിർത്തുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര 351 റണ്സ് നേടി. ഇതോടെ 278 റണ്സിന്റെ ലീഡാണ് സൗരാഷ്ട്ര ഉയർത്തിയിരിക്കുന്നത്.
ചിരാഗ് ജാനിയുടെ ഇന്നിംഗ്സാണ് സൗരാഷ്ട്രയെ മികച്ച നിലയിലെത്തിച്ചത്. 204 പന്തുകൾ നേരിട്ട ചിരാഗ് നാല് സിക്സും 14 ഫോറും ഉൾപ്പെടെ 152 റണ്സെടുത്താണ് മടങ്ങിയത്. 61 പന്തിൽ 52 റണ്സുമായി പ്രേരക് മങ്കാടും ഒരു റണ്സുമായി അനഷ് ഗോസായുമാണ് ക്രീസിൽ.
ചിരാഗ് ജാനിക്കു പുറമേ ഹർഷ് ദേശായ് (അഞ്ച്), ഗജ്ജാർ സമ്മാർ (31), ജെയ് ഗോഹിൽ (24), എ.വി. വാസവദ (74) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്.
മംഗലപുരം, കെസിഎ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160നെതിരെ കേരളം 233 റണ്സ് നേടിയിരുന്നു.
കേരളത്തിനു വേണ്ടി എം.ഡി. നിധീഷും എൻ.പി. ബേസിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാബ അപരാജിത് ഒരു വിക്കറ്റും നേടി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയില് കേരളത്തിനെതിരേ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര. മൂന്നാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിലാണ് സന്ദർശകർ. ഇതോടെ, സൗരാഷ്ട്രയ്ക്ക് നിലവിൽ 160 റൺസിന്റെ ലീഡുണ്ട്.
67 റൺസുമായി അർപ്പിത് വാസവദയും 103 റൺസുമായി ചിരാഗ് ജാനിയുമാണ് ക്രീസിൽ. ഹർഷ് ദേശായ് (അഞ്ച്), ഗജ്ജാർ സമ്മാർ (31), ജെയ് ഗോഹിൽ (24) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്.
മംഗലപുരം, കെസിഎ ഗ്രൗണ്ടില് നടക്കുന്ന മത്സരത്തില് സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160നെതിരെ കേരളം 233 റണ്സ് നേടിയിരുന്നു.
നേരത്തെ, ഒരു വിക്കറ്റ് നഷ്ടത്തില് 47 റണ്സെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്രയ്ക്ക് ജെയ് ഗോഹിലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. എം.ഡി. നിധീഷിന്റെ പന്തില് വിക്കറ്റിന് മുന്നില് കുടുങ്ങുകയായിരുന്നു താരം. പിന്നാലെ എൻ.പി. ബേസിലിന് വിക്കറ്റ് നല്കി ഗജ്ജാര് സമ്മാറും മടങ്ങിയതോടെ സൗരാഷ്ട്ര മൂന്നിന് 69 റൺസെന്ന നിലയിലെത്തി.
പിന്നീട് ക്രീസിൽ ഒന്നിച്ച അർപ്പിത് വാസവദയും ചിരാഗ് ജാനിയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് നിലവിൽ 159 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്.
കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് രണ്ടും എൻ.പി. ബേസിൽ ഒരു വിക്കറ്റും വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 73 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 233ൽ അവസാനിച്ചു.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച സൗരാഷ്ട്ര രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. ഗജ്ജര് സാമ്മര് (20) ജയ് ഗോഹില് (22) എന്നിവരാണ് ക്രീസില്. ആദ്യ ഇന്നിംഗ്സിൽ സൗരാഷ്ട്ര 160 റൺസിന് പുറത്തായിരുന്നു.
രണ്ട് വിക്കറ്റിന് 82 റണ്സെന്ന നിലയിലാണ് ഒന്നാം ഇന്നിംഗ്സിൽ കേരളം ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തില് തന്നെ അഹമ്മദ് ഇമ്രാന്റെ (10) വിക്കറ്റ് നഷ്ടമായി. സ്കോര് 128ല് നില്ക്കെ രോഹന് കുന്നുമ്മലും മടങ്ങി. 80 റണ്സെടുത്ത രോഹനാണ് ടോപ് സ്കോറർ.
ബാബ അപരാജിത് (69), അങ്കിത് ശര്മ്മ (38) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനദ്ഘട്ട് നാലും ഹിതെന് കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില് സൗരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം. സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സിൽ നേടിയ 160 റണ്സിന് മറുപടി പറയുന്ന കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില് 82 റണ്സെന്ന നിലയിലാണ്.
58 പന്തില് 59 റണ്സുമായി രോഹന് കുന്നുമ്മലും രണ്ട് റണ്സോടെ അഹമ്മദ് ഇമ്രാനുമാണ് ക്രീസില്. 18 റണ്സെടുത്ത എ.കെ.ആകര്ഷിന്റെയും ഒരു റണ്ണെടുത്ത സച്ചിന് ബേബിയുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
എട്ട് വിക്കറ്റ് കൈയിലിരിക്കെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന് കേരളത്തിന് ഇനി 78 റണ്സ് കൂടി വേണം. കേരളത്തിനായി എം.ഡി.നീധീഷ് ആറും ബാബാ അപരാജിത് മൂന്നു വിക്കറ്റും വീഴ്ത്തി.
84 റണ്സെടുത്ത ജേ ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്. മൂന്ന് കളികളിയിൽ നിന്ന് രണ്ട് സമനിലയും ഒരു ഇന്നിംഗ്സ് തോല്വിയും വഴങ്ങിയ കേരളത്തിന് സൗരാഷ്ട്രക്കെതിരെ മികച്ച വിജയം അനിവാര്യമാണ്.